---
title: "തലശേരിയിൽ വിമുക്തഭടനായ സെക്യൂരിറ്റി ജീവനക്കാരൻ നേരിട്ടത് സമാനതകളില്ലാത്ത ക്രൂര മർദനം ; കടവത്തൂർ സ്വദേശി നൗഫലിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി"
english_title: "Ex-army security guard faces unprecedented brutal beating in Thalassery; Police has filed a non-bailable charge against Naufal, a native of Kadavathur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/208502/Ex-army security guard faces unprecedented brutal beating in Thalassery; Police has filed a non-bailable charge against Naufal, a native of Kadavathur"
published_at: "2024-05-29T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66574370712a1_IMG-20240529-WA0135.jpg"
keywords: []
---

# തലശേരിയിൽ വിമുക്തഭടനായ സെക്യൂരിറ്റി ജീവനക്കാരൻ നേരിട്ടത് സമാനതകളില്ലാത്ത ക്രൂര മർദനം ; കടവത്തൂർ സ്വദേശി നൗഫലിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി

> **Lead Summary:** തലശേരിയിൽ ടെലി ആശുപത്രിയിലെ സെക്യുരിറ്റി ജീവനക്കാരനായ ടെമ്പിൾഗേറ്റിലെ വിമുക്ത ഭടൻ പ്രദീപ് കുമാറിനാണ് കഴിഞ്ഞ ദിവസം ക്രൂര മർദ്ദനമേറ്റത്.

## Article Content

തലശേരിയിൽ ടെലി ആശുപത്രിയിലെ സെക്യുരിറ്റി ജീവനക്കാരനായ ടെമ്പിൾഗേറ്റിലെ വിമുക്ത ഭടൻ പ്രദീപ് കുമാറിനാണ് കഴിഞ്ഞ ദിവസം ക്രൂര മർദ്ദനമേറ്റത്.

ആശുപത്രിയിലെത്തിയ കാർ ഡ്രൈവറോട് , രോഗിയുമായി പുറത്തേക്ക് പോകുന്ന ഓട്ടോറിക്ഷക്കായി സൈഡ് നൽകാൻ കാർ അല്പം പിന്നോട്ടെടുക്കാൻ ആവശ്യപ്പെട്ടതാണ് ക്രൂര മർദ്ദനത്തിനിടയാക്കിയത്.

മഴയെത്തുടർന്ന് ആശുപത്രി പരിസരത്ത് ബ്ലോക്ക് ഉണ്ടായിരുന്ന സമയത്താണ് സമാനതകളില്ലാത്ത വിധം അക്രമം നടന്നത്. പ്രദീപിൻ്റെ കാലിൻ്റെ എല്ല് പൊട്ടിയിട്ടുണ്ട്. മുഖത്തും പരിക്കേറ്റിട്ടുണ്ട് പ്രദീപിനെ തലശേരി ടെലി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് കടവത്തൂർ മുണ്ടത്തോട് കാട്ടിൽ ഹൗസിൽ നൗഫലിനെ തലശേരി പൊലീസ് കഴിഞ്ഞ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു.

ക്രൂര മർദനത്തിനിരയായ പ്രദീപിൻ്റെ മൊഴിയെടുത്ത പൊലീസ് പ്രതിക്കെതിരെ ഐ.പി.സി. 341, 323, 326, 294, സെക്ഷൻ 4 ആശുപത്രി ആക്ട് 2012 വകുപ്പുകൾ പ്രകാരമുള്ള വകുപ്പുകൾ ചുമത്തി. പ്രതിയെ തലശ്ശേരി ജുഡീ ഷ്യൽ ഒന്നാം ക്ലാസ് മജിസ് ട്രേറ്റ് രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/208502/Ex-army security guard faces unprecedented brutal beating in Thalassery; Police has filed a non-bailable charge against Naufal, a native of Kadavathur)